കോയമ്പത്തൂര്‍- മലയാളത്തില്‍ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. 2005-ല്‍ സിനിമ മേഖലയിലേക്ക് എത്തിയ സായ് പല്ലവിയുടെ ആദ്യ ചിത്രം തമിഴിലെ കസ്തൂരിമാനായിരുന്നു. പിന്നീട് ധാം ധൂമിലും സായ് പല്ലവിയെത്തി. പിന്നീടുണ്ടായ ഗ്യാപ്പിന് ശേഷം 2015-ല്‍ പ്രേമമായിരുന്നു താരത്തിന്റെ ചിത്രം. തൊട്ടടുത്ത വര്‍ഷം കലിയിലും സായ് പല്ലവി അഭിനയിച്ചു.സിനിമയില്‍ തന്നെ തെരഞ്ഞെടുത്ത കഥാപാത്രങ്ങളാണ് സായ് പല്ലവി ചെയ്യുന്നത്.പ്രൊഫഷണല്‍ ലൈഫില്‍ ഡോക്ടറാണെങ്കിലും അഭിനയം തന്നെയാണ് താരത്തിന്റെ ഇഷ്ടം. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സിനിമയില്‍ നിന്നും താത്കാലിക ബ്രേക്ക് എടുക്കാന്‍ ഒരുങ്ങുകയാണ് സായ് പല്ലവി എന്നാണ് സൂചന.
പ്രൊഫഷനോട് കൂടുതല്‍ ശ്രദ്ധിക്കാനാണ് താരത്തിന്റെ ശ്രമം. സായ് പല്ലവിയുടെ കോയമ്പത്തൂരിലെ ആശുപത്രി പണി കഴിയുന്നതോടെ അഭിനയത്തിനോട് താരം താത്കാലിക ബൈ പറയുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജോര്‍ജിയില്‍ നിന്നാണ് താരം എംബിബിഎസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സും നേടിയിട്ടുണ്ട്. അതേസമയം സായ് പല്ലവിയുടെ സഹോദരിയും താരത്തിനൊപ്പമുണ്ടെന്നും വാര്‍ത്തകളുണ്ട്.