ജിദ്ദ-സ്ത്രീകള്‍ പുരുഷന്മാരെ സേവിക്കാന്‍ മാത്രമുള്ളവരല്ലെന്നും അങ്ങനെ കരുതുന്നത് സ്രഷ്ടാവിനോടുള്ള അനാദരവാകുമെന്നും ഹോളിവുഡ് നടി ഷാരോണ്‍ സ്‌റ്റോണ്‍. റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ തിളങ്ങിയ ഷാരോണ്‍ സ്‌റ്റോണ്‍ വെള്ളിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
പുരുഷന്മാര്‍ ഇവിടെ സ്ത്രീകളെ സേവിക്കാനുമുള്ളവര്‍ കൂടിയാണ്. നമ്മള്‍ തുല്യമായി സേവനമര്‍പ്പിക്കുന്നില്ലെങ്കില്‍ അത് സ്രഷ്ടാവിനോടുള്ള അനാദരവാകും.
സൗദിയിലേക്ക് വരുമ്പോള്‍ പേടിയില്ലേ എന്നു പലരും ചോദിച്ചിരുന്നു. മൂടി തുറക്കുന്നവളാണ് ഞാന്‍. ഇവിടെ വന്നതുപോലെ മൂടി തുറക്കുന്നതില്‍ തന്നെയാണ് തന്റെ വിജയമെന്നും അവര്‍ പറഞ്ഞു. അറിയാതിരിക്കുന്നതിനെയാണ് തനിക്ക് ഭയമെന്നാണ് പേടിയില്ലേ എന്നു ചോദിച്ചവര്‍ക്കു നല്‍കിയ മറുപടി.
പിന്നെ ഞാന്‍ എന്തിനു പോകാതരിക്കണം. ഞാന്‍ പോയി അവിടെ യഥാര്‍ഥത്തില്‍ എന്താണെന്നു നിങ്ങളോട് പറയാമെന്നും അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
പെന്‍സില്‍വാനിയക്കാരിയായ തനിക്ക് സൗദിയിലേക്ക് വരാനോ നിങ്ങളെ കാണാനോ ഒരു സാധ്യതയുമില്ലായിരുന്നുവെന്ന് ദശാബ്ദങ്ങള്‍ നീണ്ട തന്റെ കഠിനാധ്വാനത്തെ കുറിച്ചു വിവരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
1992ല്‍ പുറത്തിറങ്ങിയ ബേസിക് ഇന്‍സ്റ്റിക്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഷാരോണ്‍ സ്‌റ്റോണ്‍ ശ്രദ്ധ പിടിച്ചുപറ്റിയത് തുടര്‍ന്ന്, തീരെ സെക്‌സി അല്ലെന്ന് പ്രചരിപ്പിച്ചതില്‍ നിന്നും ഏറ്റവും സെക്‌സിസ്റ്റ് സ്റ്റാര്‍ എന്ന പദവിയിലേക്കും താരമെത്തി.