Sorry, you need to enable JavaScript to visit this website.

അഞ്ചു രാജ്യക്കാര്‍ക്ക് ഉംറ വിസക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

മക്ക - അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കാന്‍ മുന്‍കൂട്ടി ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കി തുടങ്ങിയതായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ബ്രിട്ടന്‍, കുവൈത്ത്, തുനീഷ്യ, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഉംറ വിസക്ക് മുന്‍കൂട്ടി ബയോമെട്രിക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള സൗദി അറേബ്യയുടെ അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ തീര്‍ഥാടകരുടെ പ്രവേശന നടപടികള്‍ എളുപ്പമാക്കാനും തീര്‍ഥാടകരുടെ ഡിജിറ്റല്‍ അനുഭവം സമ്പന്നമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

ഉംറ വിസക്ക് മുന്‍കൂട്ടി ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗദി വിസ ബയോ എന്ന ആപ്പ് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ശേഷം ആപ്പ് വഴി വിസയുടെ ഇനം നിര്‍ണയിക്കുകയും പാസ്‌പോര്‍ട്ട് റീഡ് ചെയ്യുകയുമാണ് വേണ്ടത്. മൊബൈല്‍ ഫോണിന്റെ ഫ്രന്റ് ക്യാമറ ഉപയോഗിച്ച് മുഖത്തിന്റെ ഫോട്ടോയെടുക്കലാണ് അടുത്ത നടപടി. ശേഷം പാസ്‌പോര്‍ട്ടിലെ ഫോട്ടോയുമായി ഈ ഫോട്ടോ മാച്ച് ചെയ്യണം. മൊബൈല്‍ ഫോണിലെ ക്യാമറ ഉപയോഗിച്ച് കൈകളിലെ പത്തു വിരലുകളിലെയും അടയാളങ്ങള്‍ സ്‌കാന്‍ ചെയ്യുകയാണ് അവസാനമായി ചെയ്യേണ്ടത്. ഇതോടെ വിസക്കു മുന്നോടിയായ ബയോമെട്രിക് വിവരങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

Latest News