ഹൈദരാബാദ്- രോഗിയായ അമ്മ തന്റെ മരണ ശേഷം 13-കാരന്‍ മകന്റെ സംരക്ഷണം ഉറപ്പു വരുത്താന്‍ 23 വയസ്സുള്ള യുവതിക്ക് വിവാഹം ചെയ്തു നല്‍കി. മുഴുക്കുടിയനായ ഭര്‍ത്താവ് മകനെ സംരക്ഷിക്കില്ലെന്ന ആശങ്ക മൂലമാണ് പ്രായപൂര്‍ത്തിയാകാത്ത മകനെ യുവതിക്ക് വിവാഹം ചെയ്തു നല്‍കിയത്.
ആന്ധ്രാ പ്രദേശിലെ കുര്‍ണൂലില്‍ ഏപ്രില്‍ 27 നടന്ന വിവാഹത്തിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങള്‍ വൈറലായതോടെയാണ് പുറത്തറിഞ്ഞത്. പ്രദേശ വാസികള്‍ പോലും സംഭവം അറിഞ്ഞിരുന്നില്ല. യുവതിയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. ബന്ധുക്കള്‍ വഴിയായിരുന്നു വിവാഹാലോചനകള്‍.
സംഭവം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തോടെ അധികൃതര്‍ ഇടപെട്ടു. 13-കാരന്റെ മാതാപിതാക്കള്‍ മുങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ ജോയിന്റ് കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ചക്കകം ബാലനെ കണ്ടെത്തി ഹാജരാക്കണമെന്നാണ് ഉത്തരവ്. പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്. കര്‍ണാടക അതിര്‍ത്തി ഗ്രാമമായതിനാല്‍ അവിടേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
നേരത്തെ തന്നെ പഠനം നിര്‍ത്തിയ ബാലന്‍ കൂലിജോലികള്‍ ചെയ്തു വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരുടേത് പ്രണയ വിവാഹമായിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍ 21 വയസ്സിനു മുമ്പുള്ള വിവാഹം നിയമവിരുദ്ധമായത് കൊണ്ട് ബാലനെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.