ജിദ്ദ- പോയ വര്‍ഷം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട സൗദിയിലെ റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് ഇന്ന് (വ്യാഴം) തുടക്കം. ജിദ്ദ നഗരത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പോലെ അന്താരാഷ്ട്ര പ്രതിഭകളുടെ വലിയനിര തന്നെ ഇത്തവണയും റെഡ് സീ ഫിലിം ഫെസ്റ്റിവലിത്തുമെന്നാണ് കരുതുന്നത്.
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് സൗദി അറേബ്യയുടെ ബഹുമതി മേളയില്‍ വെച്ച് സമ്മാനിക്കും. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് കിങ് ഖാനെ സൗദി ആദരിക്കുന്നത്.
'റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഈ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു. സൗദി എന്റെ ചിത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഇവിടെ എന്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന അനുഭവമാണ്. സൗദിയുടെ പ്രാഗത്ഭ്യത്തെ ആഘോഷമാക്കാനും അമ്പരപ്പിക്കുന്ന ഈ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകാനും ഏറെ താല്‍പര്യമുണ്ട്- ഷാരൂഖ് ഖാന്‍ പറഞ്ഞു.
ഷാരൂഖ് ഖാന്‍ സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഷാരൂഖ് ഖാന്‍ സൗദിയിലെ അല്‍ ഉലയിലാണുള്ളത്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ദുംകിയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിന് വേണ്ടിയാണ് നടന്‍ സൗദിയിലെത്തിയത്. മെഗാ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാര്‍ ഹിറാനിയുമായി ആദ്യമായാണ് ഷാരൂഖ് കൈകോര്‍ക്കുന്നത്.