കുട്ടികളുമായി ഷോപ്പിംഗിന് ചെന്നാല്‍ എല്ലാവര്‍ക്കും വേണ്ടത് സ്മാര്‍ട്ട് വാച്ച്. ഐടി കാലഘട്ടത്തിലെ ഓരോ മാറ്റത്തിന്റേയും ആദ്യ സ്വാധീനം പ്രകടമാവുന്നത് കുഞ്ഞുങ്ങളുടെ അഭിരുചികളിലാണല്ലോ.
സ്മാര്‍ട്ട് ഫോണുകളുമായി കണക്റ്റ് ചെയ്യാവുന്ന സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വിപണിയില്‍ പ്രചാരം ഏറുകയാണ്. വാച്ച് എന്നാല്‍ ഇപ്പോള്‍ സമയം നോക്കാനുള്ള ഒരു ഉപാധി മാത്രമല്ല സമയം നോക്കുക എന്നതെല്ലാം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയുടെ മേളനമായാണ് വാച്ചുകളെ കണക്കാക്കുന്നത്. ആപ്പിള്‍, ഫിറ്റ്ബിറ്റ്, സാംസങ്, എല്‍ ജി തുടങ്ങി ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകളും സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറക്കുന്നുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ലൈഡ് ഡിസ്‌പ്ലേ വാച്ചുകള്‍ക്കാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ആവശ്യക്കാര്‍ അധികവും. കോളുകള്‍ വിളിക്കുന്നതിനും സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ജി പി എസ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമെല്ലാം ഇപ്പോള്‍ സ്മാര്‍ട്ട് വാച്ചുകളിലൂടെ സാധിക്കും. ഫിറ്റ്‌നസ് ട്രാക്കറുകളുള്ള വാച്ചുകള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണ് ഒരാളുടെ ഹൃദയമിടിപ്പ് മുതള്‍ കഴിക്കുന്ന ആഹരത്തിലെ കലോറി വരെ ഇത്തരം വാച്ചുകളിലൂടെ അറിയാം എന്നതാണ് ഇവയുടെ പ്രത്യേകത. ചുരുക്കിപറഞ്ഞാല്‍ ഏത് പ്രായക്കാര്‍ക്കും ഒഴ്ിവാക്കാനാവാത്ത ഒന്നായി.