മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ നാല് വിഭാഗങ്ങളായി വിഭജിക്കുന്നു. എണ്ണ ശുദ്ധീകരണം വിപണനം, പര്യവേഷണം ഉല്‍പാദനം, പെട്രോകെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, ഹൈഡ്രോകാര്‍ബണ്‍റിയല്‍ എസ്‌റ്റേറ്റ് എന്നിങ്ങനെ കമ്പനികളാക്കി വിഭജിക്കാനാണ് റിലയന്‍സിന്റെ പദ്ധതിയെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനികള്‍ രൂപകരീക്കുന്നതിനായി കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തെ റിലയന്‍സ് വൈകാതെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1000 കോടിയുടെ ഓഹരി വിഹിതമാകും കമ്പനികള്‍ക്ക് ഉണ്ടാവുക. നിലവില്‍ ഒറ്റ കമ്പനിയാണെങ്കിലും ആറ് വിഭാഗങ്ങളിലായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തിക്കുന്നത്. എണ്ണശുദ്ധീകരണം വിപണനം, പെട്രോ കെമിക്കല്‍സ്, ഓയില്‍ ആന്റ് ഗ്യാസ് പര്യവേഷണം, റീട്ടെയില്‍, ടെലികോംഡിജിറ്റല്‍ സര്‍വീസസ്, മീഡിയ ആന്റ് എന്റര്‍ടെയിന്‍മന്റെ് എന്നിങ്ങനെ.