Sorry, you need to enable JavaScript to visit this website.

ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നു, ആശുപത്രിയിലേക്ക്  കൊണ്ടു പോകുന്നതിനിടെ രോഗി മരിച്ചു      

ബന്‍സ്വാര, രാജസ്ഥാന്‍- ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് രോഗി മരിച്ചു. ബന്‍സ്വാര ജില്ലയിലാണ് സംഭവം. ആംബുലന്‍സിലെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ബന്‍സ്വാര ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സിഎംഎച്ച്ഒ) ഡോ.ബിപി വര്‍മ പറഞ്ഞു. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി പ്രതാപ് ഖച്ചരിയവാസും വ്യക്തമാക്കി. ഇന്ധനം തീര്‍ന്ന ആംബുലന്‍സ് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും തള്ളുന്ന വീഡിയോയും വൈറലായിട്ടുണ്ട്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കൃത്യസമയത്ത് രോഗിയെ ആശുപത്രിയില്‍ എത്തിക്കാനാവാതെയാണ് മരണം സംഭവിച്ചതെന്നും, ഇക്കാര്യത്തില്‍ എന്തെങ്കിലും അശ്രദ്ധ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്നും ബന്‍സ്വാര ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു.  ആംബുലന്‍സ് സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും ഉത്തരവാദിത്തം ഉടമസ്ഥനാണെന്നും ഇതില്‍ ആരോഗ്യ വിഭാഗത്തിന് ഉത്തരവാദിത്തമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 


 

Latest News