മുംബൈ-മകള്‍ ഇറ ഖാന്റെ വിവാഹശേഷം ആമിര്‍ഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന അഭ്യൂഹം ബോളിവുഡില്‍ ശക്തം. ആമിറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വര്‍ഷം ആമിര്‍ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികള്‍ ഉറപ്പിക്കുകയും ചെയ്തു. റീന ദത്തയുമായുള്ള ബന്ധത്തില്‍ പിറന്ന മകള്‍ ഇറ ഖാന്റെ വിവാഹ നിശ്ചയത്തില്‍ ഫാത്തിമ പങ്കെടുത്തിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങള്‍ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. മകളുടെ വിവാഹം കഴിയാനുള്ള കാത്തിരിപ്പില്‍ ആമിര്‍ എന്നാണ് പാപ്പരാസികള്‍ പറയുന്നത്. എന്നാല്‍ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അഭിനയത്തില്‍ കൂടുതല്‍ സജീവമാവുന്ന ഫാത്തിമയുടെ ഥാര്‍ എന്ന ചിത്രം ഈ വര്‍ഷം ആണ് റിലീസ് ചെയ്തത്. ധക്ക് ധക്ക്, സാം ബഹാദൂര്‍ എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു. ലാല്‍സിംഗ് ഛദ്ദയ്ക്ക് ശേഷം എത്തുന്ന സലാം വെങ്കി ആണ് ആമിറിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷമാണ്.