Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാര്യങ്ങൾ മനസ്സിലാവും മുമ്പ് ഞാനും  മമ്മൂട്ടി ഫാനായിരുന്നു- ഒമർ ലുലു 

കൊച്ചി- വ്യത്യസ്തമായ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് ഒമർ ലുലു. പുതിയതായി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് നല്ലസമയം. 2016ൽ 'ഹാപ്പി വെഡ്ഡിംഗ്' എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രം ഒരു മികച്ച വിജയമായിരുന്നു. പുത്തൻ ചിന്താഗതിയിലൂടെ സഞ്ചരിക്കുന്ന രസകരമായ ഒരു പിടി നല്ല സിനിമകൾ ഒമർ ലുലു സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ കൂടുതലും പുതുമുഖങ്ങൾക്കാണ് അവസരം നൽകുന്നത്. 
ഒരുപോലെ സങ്കടവും സന്തോഷവും നൽകിയ സിനിമയായിരുന്നു ഒരു അഡാറ് ലവ് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് പറഞ്ഞ് പോലീസ് കേസെടുത്തിട്ടു്'.'മലയാളികൾ ഇനിയും മാറാനുണ്ട്. കേരളത്തിലാണ് ഇത്രയും ജഡ്ജ് ചെയ്യുന്നത്. പൃഥ്വിരാജ് 50 കോടി മുടക്കിയാണ് 'ലൂസിഫർ' സിനിമ ഇറക്കിയത് എന്നാൽ സന്തോഷ് പണ്ഡിറ്റ് അഞ്ച് ലക്ഷം രൂപമുടക്കിയാണ് സിനിമയെടുത്തത്. അയാൾ അയാളുടെ കൈയിലുള്ള പണം വച്ച് സിനിമ ചെയ്തു അപ്പോൾ അതിനെ അങ്ങനെ ജഡ്ജ് ചെയ്യണം' - ഒമർ ലുലുവിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ഒമർ ലുലു. മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് വിവാദമായി. 
കുട്ടിക്കാലത്ത് താനൊരു ഭയങ്കര മമ്മൂട്ടി ആരാധകൻ ആയിരുന്നെന്നാണ് ഒമർ പറയുന്നത്. ചെറുപ്പത്തിൽ ബോധമില്ലാത്ത സമയത്ത് ഞാൻ ഭയങ്കര മമ്മൂട്ടി ഫാൻ ആയിരുന്നു. ഇപ്പോ ഞാൻ എന്റെ തന്നെ ഫാനാണ്. വേറെ ആരുടെയും ഫാനല്ല. നമുക്ക് ബോധം വെച്ചല്ലോ - ഒമർ പറഞ്ഞു. ജാതി സ്പിരിറ്റ് കാരണമാണോ ചെറുപ്പത്തിൽ മമ്മൂട്ടി ഫാൻ ആയത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു ആയിരിക്കാം എന്നും ഒമർ പറയുന്നുണ്ട്.
 

Latest News