കൊച്ചി- അറിയപ്പെടുന്ന വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ ഇനി 24 ന്യൂസ് ചാനലില്‍. ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ വേണു ബാലകൃഷ്ണനെ മാതൃഭൂമി ന്യൂസില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. മലയാളി ചാനല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് വേണു ബാലകൃഷ്ണന്‍.