Sorry, you need to enable JavaScript to visit this website.

കൊച്ചു പെണ്‍കുട്ടികക്കൊപ്പം  മരം ചുറ്റാന്‍ ഞാനില്ല-രജനി 

പ്രായത്തിന് അനുയോജ്യമായ ചിത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂവെന്നും തന്റെ  പകുതി മാത്രം പ്രായമുള്ള നടിമാര്‍ക്കൊപ്പം മരത്തിന് ചുറ്റും ഓടുന്നത് നിര്‍ത്തുകയാണെന്നും രജനീകാന്ത്.  ബുദ്ധിമാന്മാര്‍ക്കൊപ്പമായിരിക്കും ഇനി സിനിമ എടുക്കുകയൊള്ളൂവെന്നും കൂടുതല്‍ സ്മാര്‍ട്ടായവര്‍ക്കൊപ്പം സിനിമയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രമാണ് കാല. എന്നാല്‍ കാല ഒരു രാഷ്ട്രീയ ചിത്രമല്ലെന്നാണ് സ്‌റ്റൈല്‍ മന്നന്‍ പറയുന്നത്. കാലയില്‍ രാഷ്ട്രീയമുണ്ട് എന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയല്ല. ചിത്രത്തിന്റെ വീഡിയോ ലോഞ്ചില്‍ അദ്ദേഹം പറഞ്ഞു.ദക്ഷിണേന്ത്യയിലെ നദികളെയെല്ലാം കൂട്ടിച്ചേര്‍ക്കണമെന്നതാണ് തന്റെ ഒരേയൊരു സ്വപ്നം. അത് സംഭവിച്ചുകഴിഞ്ഞാല്‍ സമാധാനത്തോടെ തനിക്ക് മരിക്കാമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് വിചാരിച്ചപോലെ അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.


 

Latest News