ഫഹദ് ഫാസില്‍ നായകനാവുന്ന പുതിയ മലയാള ചിത്രമാണ് 'ആണെങ്കിലും അല്ലെങ്കിലും'.നവാഗതനായ വിവേകാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നഗരവാസിയായ ഒരു യുവാവായാണ് ഫഹദ് അഭിനയിക്കുന്നത്. സൗഹൃദവും,പ്രണയവും,കോമഡിയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി കാതറിന്‍ ട്രീസയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയാവുന്നത്. കാതറിന്‍ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് 'ആണെങ്കിലും അല്ലെങ്കിലും'. പൃഥിരാജിനൊപ്പമുളള ദ ത്രില്ലര്‍ എന്ന ചിത്രത്തിലാണ് താരം ഇതിനു മുന്‍പ് അഭിനയിച്ചിരുന്നത്.
കൈയ്യെത്തു ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഫഹദ് പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. തിരിച്ചു വരവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. കാര്‍ബണ്‍ എന്ന ചിത്രമായിരുന്നു ഫഹദിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫഹദിന്റെ മറ്റൊരു അസാധ്യ പ്രകടനമായിരുന്നു കാര്‍ബണില്‍ എല്ലാവരും കണ്ടിരുന്നത്. നിരവധി ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും ഫഹദ് അഭിനയിക്കുന്നുണ്ട്.