-നിര്‍മിത ബുദ്ധിയുടെ പുതിയസാധ്യതകള്‍ തേടി ഗൂഗിള്‍
- യുട്യൂബ് ഉള്ളടക്കം കൂടി ചേര്‍ത്ത് പുതിയ ന്യൂസ് ആപ്പ് വരുന്നു
- മക്കള്‍ എന്തു കാണണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം
നിര്‍മിത ബുദ്ധിയുടെ പുതിയ സാധ്യതള്‍ തേടി ഗൂഗിള്‍ ഡെവലപ്പര്‍മാരുടെ വാര്‍ഷിക സമ്മേളനം. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും നിര്‍മിത ബുദ്ധിയുടെ സേവനം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ ആയിരുന്നു കാലിഫോര്‍ണിയ മൗണ്ടെയിന്‍ വ്യൂ ആംഫി തിയേറ്ററില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരുടെ ഒത്തുചേരല്‍. നിര്‍മിതി ബുദ്ധി ഗവേഷണത്തിലും അതിന്റെ ഉപയോഗ സാധ്യതകളിലുമാണ് ഗൂഗിള്‍ ഈ വര്‍ഷം ഊന്നല്‍ നല്‍കുക.
ആളുകളുടെ സഹായം ഒട്ടും ആവശ്യമില്ലാതെ റസ്റ്ററന്റ് റിസര്‍വേഷന്‍ നിര്‍വഹിക്കുന്നതു പോലെ പല രംഗത്തും ഗൂഗിള്‍ അസിസ്റ്റന്റ് എന്നു മാത്രം അറിയപ്പെടുന്ന ഗൂഗിളിന്റെ ഡിജിറ്റല്‍ കോണിയര്‍ സേവനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനാണ് കമ്പനിയുടെ ശ്രമം.
ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റുകളും ഡെവലപ്പേര്‍സ് സമ്മേളനത്തില്‍ ഗൂഗിള്‍ പുറത്തുവിട്ടു. ഗൂഗിള്‍ മാപ്‌സില്‍ നിര്‍മിത ബുദ്ധിയുടെ പുതിയ സാധ്യതകള്‍, പ്രതീതി യാഥാര്‍ഥ്യത്തില്‍ (ഓഗ്‌മെന്റഡ് റിയാലിറ്റി ടെക്‌നോളജി )പുതിയ മുന്നേറ്റം എന്നിവയാണ് ഗൂഗിളിന്റെ മറ്റു പ്രഖ്യാപനങ്ങള്‍.
തങ്ങളുടെ അസിസ്റ്റന്റ് ഇല്ലാതെ ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റാത്തവിധം അതിന്റെ സ്വാധീനം വിപുലമാക്കാനാണ് ഇന്റര്‍നെറ്റ് സെര്‍ച്ച് അതികായരായ ഗൂഗിളിന്റെ നീക്കം. സെര്‍ച്ച് റിസള്‍ട്ടുകളാണ് ഗൂഗിളിന്റെ പരസ്യബിസിനസിന്റെ അടിത്തറയെങ്കിലും നിര്‍മിത ബുദ്ധിയുടെ സാമൂഹിക നേട്ടങ്ങള്‍ വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ആരോഗ്യ മേഖലയുടെ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാത്രമല്ല, ശാസ്ത്രീയ കണ്ടുപടിത്തങ്ങള്‍ക്കും നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
ഫേസ്ബുക്കും ട്വിറ്ററും ചെയ്തതുപോലെ ഗൂഗിള്‍ എന്‍ജിനീയര്‍മാരുടെ സമ്മേളനത്തെ ഡാറ്റാ സുരക്ഷയില്‍ ഒതുക്കിയില്ല. മക്കള്‍ വിവിധ ഡിവൈസുകളില്‍ ഏതൊക്കെ വിഡിയോകളും മറ്റും കാണണമെന്ന് തീരുമാനിക്കാനുള്ള നിയന്ത്രണ സംവിധാനം ഗൂഗിള്‍ രക്ഷിതാക്കള്‍ക്ക് നല്‍കും.
ഗൂഗിള്‍ പ്ലേ ന്യൂസ് സ്റ്റാന്റും യുട്യൂബും ചേര്‍ത്തുകൊണ്ട് വാര്‍ത്തകള്‍ക്കായി പുതിയ അപ്ലിക്കേഷനും ഗൂഗിള്‍ പുറത്തിറക്കുന്നുണ്ട്. പുതിയ ഹാര്‍ഡ് വെയറുകള്‍ പുറത്തിറക്കുന്നത് വര്‍ഷാവസാനത്തേക്ക് നീട്ടിവെച്ചിരിക്കയാണ്.
സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന പ്രതീതി യാഥാര്‍ഥ്യ (വിര്‍ച്വല്‍ റിയാലിറ്റി) ഹെഡ്‌സെറ്റ് പങ്കാളിത്ത കമ്പനിയായ ലെനോവോ പുറത്തിറക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. 400 ഡോളറാണ് സ്റ്റാന്റ് എലോണ്‍ വി.ആര്‍ ഹെഡ് സെറ്റിനു വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനോട് മത്സരിക്കാവുന്ന ഒക്കുളസ് ഗോ എന്ന ഹെഡ്‌സെറ്റ് 199 ഡോളറിന് ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഡെവലപ്പര്‍ സമ്മേളനത്തില്‍ പങ്കെടുത്ത സാങ്കേതിക വിദഗ്ധര്‍ക്ക് ഇത് സൗജന്യമായി നല്‍കിക്കൊണ്ടിയിരുന്നു റിലീസിംഗ്.
കലണ്ടര്‍ നോക്കാതെ നിങ്ങളുടെ ദിവസത്തെ പ്രോഗ്രാമുകള്‍ ഹെഡ്‌സെറ്റിലൂടെ അറിയിക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റിന് കഴിയുമെന്നും കമ്പനി കഴഞ്ഞയാഴ്ച അറിയിച്ചിരുന്നു. സ്മാര്‍ട്ട്‌വാച്ചുകളിലെ വെയര്‍ ഒ.എസ് സോഫ്റ്റ് വെയര്‍ വഴിയാണ് ഇത് സാധ്യമാക്കുക.