കൊച്ചി- മാത്യു തോമസ്,അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന അഞ്ചു സെന്റും സെലീനയും കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു.അച്ഛനും പ്രശസ്ത തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ മകള്‍ അന്ന ബെന്‍ നായികയായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് അഞ്ചു സെന്റും സെലീനയും.അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബെന്നി പി. നായരമ്പലം രചന നിര്‍വഹിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. സാറാസ് എന്ന ചിത്രത്തില്‍ ബെന്നിയും അന്നയും ജീവിതത്തിലെ പോലെ സിനിമയിലും അച്ഛനും മകളുമായി അഭിനയിച്ചു.പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ് ചിത്രം കാപ്പ ആണ് അന്നയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഒരു സെക്കന്റ് ക്ലാസ് യാത്ര'ക്കു ശേഷം ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചു സെന്റും സെലീനയും.സുധി കോപ്പ,സിബി തോമസ്, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്‍,ശാന്തി കൃഷ്ണ, ശ്രിന്ദ,അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി,പോളി വത്സന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈതപ്രം,ബി .കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകരുന്നു.എഡിറ്റര്‍-രഞ്ജന്‍ ഏബ്രഹാം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്. ഇ ഫോര്‍ എന്റര്‍ടെയ്‌നമെന്റ്, എ .പി ഇന്റര്‍നാഷണല്‍ എന്നീ ബാനറില്‍ മുകേഷ് .ആര്‍. മേത്ത,സി .വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.ആര്‍. ഒ എ. എസ് ദിനേശ്, വാഴൂര്‍ ജോസ്.