Sorry, you need to enable JavaScript to visit this website.

മനുഷ്യസ്‌നേഹത്തിന്റെ നാം പ്രദര്‍ശനത്തിനെത്തുന്നു

സംഗീതത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയ നാം സിനിമ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ശബരീഷ് വര്‍മ, ഗായത്രി സുരേഷ്, രാഹുല്‍ മാധവ്, അദിതി രവി തുടങ്ങിയവരാണ് സിനിമയില്‍ അണിനിരക്കുന്ന താരങ്ങള്‍. കോളേജ് ക്യാമ്പസ്സിന്റെ ആവേശവും ആഘോഷവും നിറയുന്നതാണ് ഈ സിനിമ. പൂര്‍ണ്ണമായും കോളേജ് ക്യാമ്പസില്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അശ്വിനും സന്ദീപും ചേര്‍ന്നാണ് ഗാനത്തിന് ഈണം ഒരുക്കിയിരിക്കുന്നത്. ശബരീഷ് വര്‍മയാണ് വരികളെഴുതി ഗാനം ആലപിച്ചിരിക്കുന്നത്. ജോഷി തോമസ് പള്ളിക്കലാണ് സംവിധാനം ചെയ്യുന്നത്. ജാതിയൊ, മതമൊ, സമ്പത്തോ അല്ല ന•യുള്ള സൗഹൃദമാണ് ഏറ്റവും വലിയ സമ്പാദ്യം എന്നുള്ള സത്യമാണ് സിനിമയിലൂടെ പങ്കുവയ്ക്കുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്.
 

Latest News