Sorry, you need to enable JavaScript to visit this website.

സാമൂഹിക യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കാഴ്ചയായി തന്‍മയി ടൈറ്റില്‍, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കൊച്ചി- സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ സാമൂഹിക യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കാഴ്ച്ചയുമായെത്തുന്ന 'തന്‍മയി' നവാഗതനായ സജി കെ. പിള്ള സംവിധാനം ചെയ്യുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന തന്‍മയിയുടെ ടൈറ്റില്‍, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എറണാകുളം അബാദ് പ്ലാസയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു. 

ടീന ഭാട്യ നായികയാകുന്ന ചിത്രത്തില്‍ ബിനീഷ് തോമസ്, അലാനി, ബിജു വര്‍ഗീസ്, വി. കെ. കൃഷ്ണകുമാര്‍, മായ കൃഷ്ണകുമാര്‍, നൗഫല്‍ഖാന്‍, ലേഖ ഭാട്യ, വിജയന്‍ എങ്ങണ്ടിയൂര്‍, അനീഷ് മാത്യു എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍- മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- മായ കൃഷ്ണകുമാര്‍, സംവിധാനം- സജി കെ. പിള്ള, കഥ, തിരക്കഥ- എന്‍. ആര്‍. സുരേഷ്ബാബു, ഛായാഗ്രഹണം- രതീഷ് മംഗലത്ത്, പശ്ചാത്തല സംഗീതം- കിളിമാനൂര്‍ രാമവര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലേഖ ഭാട്യ, കല- വിനീഷ് കണ്ണന്‍, ചമയം- ദൃശ്യ, ഡിസൈന്‍സ്- ആനന്ദ് പി. എസ്, പി. ആര്‍. ഒ- അജയ് തുണ്ടത്തില്‍.

Latest News