ഹാരി രാജകുമാരനും യുഎസ് നടി മേഗന്‍ മാര്‍ക്കിളുമായുള്ള വിവാഹത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ എന്നിവര്‍ക്കു ക്ഷണമില്ല. വിവാഹത്തിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതായി കെന്‍സിംഗ്ടണ്‍ പാലസ് അറിയിച്ചതായി യു.കെയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.സുഹൃത്തായിട്ടും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ക്ഷണിക്കാത്തത് രാഷ്ട്രീയക്കാര്‍ വേണ്ടെന്നു വച്ചിട്ടാണ്. ഒബാമയ്ക്ക് പുറമെ ഭാര്യ മിഷേലും ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചില്ല. 600 അതിഥികളെയാണ് ക്ഷണിച്ചതെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം സ്ഥിരീകരിച്ചു. കുടുംബവും, സുഹൃത്തുക്കളും മാത്രം വിവാഹത്തിന് മതിയെന്നാണ് ഹാരി, മേഗാന്‍ തീരുമാനം. വിവാഹം സ്വകാര്യ ചടങ്ങായി നടത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇതിനെ രാജ്ഞിയും പിന്തുണച്ചു. യുവജന പ്രവര്‍ത്തകരെയും മുന്‍ സൈനികരെയും ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തകരെയും മറ്റുമാണ് ഹാരി ക്ഷണിച്ചത്.