കിംഗ് ഖാൻ ജിദ്ദയിൽ, ശക്തമായ സുരക്ഷാ വലയം 

ഷാരൂഖ് ഖാന്‍ ജിദ്ദ നഗരത്തില്‍. 

ജിദ്ദ-ലോക സിനിമയില്‍ ഇന്ത്യയുടെ പ്രതീകമായ പ്രശസ്ത നടന്‍ കിംഗ് ഖാന്‍ അഥവാ ഷാരൂഖ് ഖാന്‍ വ്യാഴാഴ്ച രാവിലെ ജിദ്ദയിലെത്തി. സൗദിയില്‍ ഏറെ ആരാധകരുള്ള ഷാരൂഖ് ഖാനെ കനത്ത സുരക്ഷാവലയത്തിലാക്കിയാണ് സെക്യൂരിറ്റിക്കാര്‍, അദ്ദേഹം താമസിക്കുന്ന കോര്‍ണിഷിലെ ഹോട്ടലിലേക്കും തുടര്‍ന്ന് ബലദ് പൈതൃക നഗര സന്ദര്‍ശനത്തിനായി കൊണ്ട് പോയതും. ഡുങ്കി എന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഷാരുഖ് ഖാന്‍ സൗദിയിലെത്തിയത്. സിനിമയുടെ പ്രവര്‍ത്തകര്‍ ഒരാഴ്ചയായി സൗദിയിലുണ്ട്. രാജ്കുമാര്‍ ഹിറാണിയാണ് സംവിധാനം. അമ്പത്തി ഏഴാം ജന്മദിനം ഈയിടെ ആഘോഷിച്ച നടന്‍ രണ്ട് മൂന്ന് ദിവസം ഇവിടെ ഉണ്ടാകുമെന്ന് അറിയുന്നു.

 

 

 

 

            

 

Latest News