Sorry, you need to enable JavaScript to visit this website.

കുഞ്ഞിക്കാല് കാണണോ, പറയാം  ഫാസ്റ്റ് ഫുഡിനോട് ഗുഡ്‌ബൈ 

ഫാസ്റ്റ്ഫുഡിന്റെ നിരന്തരമായ ഉപയോഗം നിരവധി രോഗങ്ങള്‍ക്ക് കാരണമാകും എന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ  ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭ ധാരണം വൈകിപ്പിക്കും എന്ന് കണ്ടെത്തിയിരിക്കുന്നു. ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്, യുകെ, അയര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള 5598 സ്ത്രീകളിലാണ് പഠനം നടത്തിയത്. 
 ആഴ്ചയില്‍ ഒരുതവണ പോലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സ്രീകളില്‍ വന്ധ്യതക്ക് കാരണമാകുന്നു എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ പ്രശ്‌നത്തിന് ഒരു പ്രതിവിധികൂടി പഠനം കണ്ടെത്തിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡിനൊപ്പം  പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും എന്ന് പഠനം നിരീക്ഷിക്കുന്നു. 
 ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഏതുതരത്തിലുള്ള ആഹാരം കഴിക്കണം എന്ന് കണ്ടുപിടിക്കുന്നതിമായി യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ എന്ന സംഘ്ടനയാണ് പഠനം നടത്തിയത്.  
 

Latest News