കൊച്ചി-മദ്യപിച്ചതിനെ തുടര്‍ന്ന് വിവാദമായ വീഡിയോയെ കുറിച്ച് അഡാര്‍ ലവിലെ ഗാനത്തിലൂടെ കണ്ണിറുക്കി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടി പ്രിയ വാര്യര്‍. ആ വീഡിയോ പുറത്തുവന്നതില്‍ തനിക്ക് ടെന്‍ഷനില്ലെന്നും എല്ലാവരും ചെയ്യുന്ന കാര്യമാണ് താനും ചെയ്‌തെന്നും പ്രിയ വാര്യര്‍ പറഞ്ഞു. താന്‍ പബ്ലിക് ഫിഗറായതാണ് പ്രശ്‌നം.
ബംഗളൂരുവില്‍ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയതെന്നും നടി വെളിപ്പെടുത്തി.
അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്‌നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നുവെന്ന് പ്രിയ വാര്യര്‍ പറഞ്ഞു.
തെലുഗ് കന്നട, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയ വാര്യരുടെ പുതിയ ചിത്രം ഫോര്‍ ഇയേഴ്‌സ് ആണ് ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്‌സ്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ്. സര്‍ജാനോ ഖാലിദാണ് നായകന്‍. ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു.