ഹൈദരാബാദ്- പ്രമുഖ തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1.15 ഓടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേത്തിന് ഉടന്‍ സിപിആര്‍ നല്‍കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.
ഒരു കാലത്ത് തെലുങ്കിലെ മിന്നു താരമായിരുന്നു ഖട്ടമനേനി ശിവ രാമ കൃഷ്ണ മൂര്‍ത്തി എന്ന കൃഷ്ണ. 350ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. രാഷ്ട്രീയത്തിലും കൃഷ്ണ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. 1980കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം എംപിയായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെയാണ് രാഷ്ട്രീയം വിടുന്നത്. 2009ല്‍ അദ്ദേഹത്തിന് പദ്മഭൂഷന്‍ നല്‍കിയ ആദരിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി മരിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകന്‍ രമേഷ് ബാബു ജനുവരിയിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും നടിയുമായ വിജയ നിര്‍മല 2019ലാണ് മരിക്കുന്നത്.