ഇറാന്‍ പ്രക്ഷോഭകന് വധശിക്ഷ

ടെഹ്‌റാന്‍- ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തിന് ഒരാള്‍ക്ക് ഇറാന്‍ കോടതി വധശിക്ഷ വിധിച്ചു. സമരത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസ് കത്തിച്ചുവെന്നാണ് പ്രതിക്കെതിരായ കുറ്റം. അഞ്ച് പ്രക്ഷോഭകരെ മറ്റൊരു കോടതി ജയിലിലടച്ചു. അഞ്ചുമുതല്‍ 10 വര്‍ഷം വരെ ശിക്ഷയാണ് ഇവര്‍ക്ക് വിധിച്ചത്. ദേശീയ സുരക്ഷക്ക് അപകടമുണ്ടാക്കി എന്നാണ് കേസ്.
ആദ്യമായാണ് ഒരു പ്രക്ഷോഭകന് വധശിക്ഷ ലഭിക്കുന്നത്. ഇരുപതോളം പേര്‍ വധശിക്ഷാ ഭീഷണിയിലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
ഹിജാബ് ധരിക്കാത്തതിന് കസ്റ്റഡിയിലെടുത്ത 22 കാരി മഹ്‌സ അമീനി മരിച്ചതിനെത്തുടര്‍ന്നാണ് രാജ്യവ്യാപകമായി പ്രക്ഷോഭം പടര്‍ന്നത്. 326 പ്രക്ഷോഭകര്‍ ഇതിനകം കൊല്ലപ്പെട്ടു.

 

Latest News