കൊച്ചി- ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകള്‍ക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി ദുല്‍ഖര്‍ സല്‍മാന്‍. കരള്‍,ഹൃദയം,വൃക്ക ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ ബാധിച്ച് കുരുന്നുകളുടെ ശസ്ത്രക്രിയ്ക്ക് ബുദ്ധിമുട്ടുന്ന കുടുംബത്തിനാണ് ദുല്‍ഖറിന്റെ സഹായം. ദുല്‍ഖര്‍ നേതൃത്വം നല്‍ക്കുന്ന 'വേഫെറേഴ്‌സ് ട്രീ ഓഫ് ലൈഫ്' എന്ന പദ്ധതിയില്‍ ദുല്‍ഖന്‍ സല്‍മാന്‍ ഫാമിലിയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മെഡിസിറ്റി, കൈറ്റ്‌സ് ഫൗണ്ടേഷന്‍, വേഫെറര്‍ ഫിലിംസ് എന്നിവര്‍ കൈകോര്‍ത്തും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ നൂറ് കുഞ്ഞുങ്ങള്‍ക്കായിരിക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുക. ഓരോ ശസ്ത്രക്രിയ്ക്കും 20 ലക്ഷമോ അതിലധികമോ ചിലവാണ് വരിക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുല്‍ഖന്‍ സല്‍മാന്‍ ഫാമിലി രംഗത്തെത്തിയത്.