വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറായ കമ്മ്യൂണിറ്റിയെ കുറിച്ച് പലരും ആശയക്കുഴപ്പത്തിലാണ്. വിവിധ ഗ്രൂപ്പുകള്‍ ചേര്‍ത്ത് ഒരു കമ്മ്യൂണിറ്റിയാക്കുന്നതിനുള്ള ഫീച്ചറാണ് മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് വ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത്.
പുതിയ ഫീച്ചര്‍ വന്നയുടനെ, ആളുകള്‍ അതിനെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കിയതിനാല്‍ ഗ്രൂപ്പുകളും കമ്മ്യൂണിറ്റിയും അതിന്റെ ഉപയോഗങ്ങളും തമ്മില്‍ ആശയക്കുഴപ്പത്തിലായി.
കമ്മ്യൂണിറ്റികളും ഗ്രൂപ്പുകളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് ട്വിറ്ററില്‍ പുറത്തിറക്കിയിരുന്നു. കമ്മ്യൂണിറ്റി ഫീച്ചര്‍ ഗ്രൂപ്പുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
ഗ്രൂപ്പുകളുടെ വിപുലീകരണമാണ് അടിസ്ഥാനപരമായി കമ്മ്യൂണിറ്റി ഫീച്ചര്‍. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് നിരവധി കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കാനും ഓരോന്നിലും 20 ഗ്രൂപ്പുകള്‍ വരെ ചേര്‍ക്കാനും കഴിയും. ഓരോ ഗ്രൂപ്പിലും ഇപ്പോള്‍ 1024 പേര്‍ വരെ ചേര്‍ക്കാനും കഴിയും.
നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി വിശദീകരിച്ചാല്‍ നിങ്ങള്‍ എബിസി എന്ന് പേരുള്ള ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് താമസിക്കുന്നത് കരുതുക. സൊസൈറ്റിക്ക് 10 ടവറുകളും ഓരോ ടവറിനും പ്രത്യേകം വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമുണ്ട്. നിങ്ങള്‍ക്ക് എബിസി എന്ന പേരില്‍ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും അതില്‍ 10 ടവര്‍ ഗ്രൂപ്പുകളേയും ചേര്‍ക്കാനും കഴിയും. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ എബിസി എന്ന പേരില്‍ കമ്മ്യൂണിറ്റി സൃഷ്ടിച്ചു, എല്ലാ ഗ്രൂപ്പുകളും ആ കമ്മ്യൂണിറ്റിയില്‍ ഉള്‍ക്കൊള്ളുന്നു. അതിനാല്‍, നിങ്ങളുടെ സൊസൈറ്റിയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഒരിടത്തു നടത്താം. അപ്‌ഡേറ്റുകള്‍ നല്‍കുന്നതിന് ഓരോ ഗ്രൂപ്പും തുറന്ന് അയക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്് വളരെ എളുപ്പമായി മാറുന്നു. ഇതുപോലെ സ്‌കൂളുകള്‍ക്കും കമ്പനികള്‍ക്കുമൊക്കെ പല ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിറ്റികള്‍ ആരംഭിക്കാനും പൊതുവായുള്ള അറിയിപ്പുകള്‍ ഒരിടത്ത് നല്‍കാനും കഴിയുന്നു. കമ്പനികള്‍ ഉപയോഗിക്കുന്ന സ്ലാക്കിനും ഡിസ്‌കോഡിനും സമാനമാണിത്.
വാട്‌സ്ആപ്പില്‍ പുതിയ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാന്‍ താഴെ ചേര്‍ക്കുന്ന സ്റ്റെപ്പുകള്‍ പിന്തുടരാം.
കമ്മ്യൂണിറ്റി സെക്ഷനില്‍ കമ്മ്യൂണിറ്റി ആരംഭിക്കുക എന്നതില്‍ ടാപ്പ് ചെയ്യുക. കമ്മ്യൂണിറ്റിയുടെ പേരും വിവരണവും നല്‍കുക
അടുത്തതായി നിലവിലുള്ള ഒരു ഗ്രൂപ്പ് ചേര്‍ക്കണോ അതോ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കണോ എന്ന് നിങ്ങളോട് ചോദിക്കും. നിങ്ങളുടെ ആവശ്യാനുസരണം ഓപ്ഷനില്‍ ടാപ്പുചെയ്യുക.
പുതിയ ഗ്രൂപ്പ് ചേര്‍ക്കുകയോ സൃഷ്ടിക്കുകയോ ചെയ്തുകഴിഞ്ഞാല്‍, എല്ലാ അറിയിപ്പുകളും സന്ദേശങ്ങളും മറ്റും കാണുന്നതിന് നിങ്ങള്‍ക്ക് വീണ്ടും കമ്മ്യൂണിറ്റിയിലെത്താം.