മലയാളികളുടെ ഭക്ഷണക്രമത്തില്‍ തക്കാളിക്ക് പ്രധാന സ്ഥാനമാണുള്ളത്. പല രോഗങ്ങള്‍ക്കും പരിഹാരം കാണാനുള്ള കഴിവ് തക്കാളിക്കുണ്ട്. എന്നാല്‍ തക്കാളി കൂടുതല്‍ കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തക്കാളി സഹായിക്കുന്നു.
തക്കാളി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ ചര്‍മ്മത്തിന്റെ തിളക്കം കൂട്ടി ചുളിവുകള്‍ ഉണ്ടാകുന്നത് തടയും.
തക്കാളിയിലെ വൈറ്റമിന്‍ സി ചര്‍മ്മത്തിന് നല്ലതാണ്. സൂര്യാഘാതം തടയാനും പലവിധത്തിലുള്ള അലര്‍ജി അകറ്റാനും തക്കാളി നീര് ശരീരത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും. തക്കാളി നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു പ്രശ്‌നം ഇല്ലാതാക്കാന്‍ കഴിയും.
തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. ആഴ്ചയില്‍ 2 ദിവസം തക്കാളി കുഴമ്പാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ തക്കാളി ആരോഗ്യത്തിന് വളരെ നല്ലതാണ്.