സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഷാഹിദ് കപൂറാണ് നായകന്‍. ഹിറ്റ് ജോഡികളായ ബോബിയും സഞ്ജയുമാണ് തിരക്കഥ ഒരുക്കുന്നത്. ഹുസൈന്‍ ദലാലാണ് സംഭാഷണം ഒരുക്കുന്നത്. ആര്‍.കെ.എഫിന്റെ ബാനറില്‍ പ്രമുഖ നിര്‍മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറാണ് നിര്‍മാണം.
സിനിമയുടെ ജോലികള്‍ ഈ മാസം 16ന് തുടങ്ങുമെന്നും റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു. 'കഴിഞ്ഞ 17 വര്‍ഷമായി വിവിധ ജോണറുകളിലുള്ള നല്ല സിനിമകള്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്. എന്റെ പ്രേക്ഷകര്‍ക്കായി വ്യത്യസ്ത വിഭാഗങ്ങള്‍ പരീക്ഷിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു! ഞാന്‍ എന്നെത്തന്നെ അപ്‌ഡേറ്റ് ചെയ്തു, എന്നെത്തന്നെ അപ്‌ഗ്രേഡുചെയ്ത് വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടപ്പിലാക്കി. ഞാന്‍ ഹിറ്റുകളും ശരാശരിയും ഫ്‌ളോപ്പുകളും ഉണ്ടാക്കി. പക്ഷേ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തിയില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി! ഞാന്‍ ഉടന്‍ മടങ്ങിവരും''- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.