Sorry, you need to enable JavaScript to visit this website.

സാനിയ-ശുഐബ് വേര്‍പിരിയല്‍; സെലിബ്രിറ്റികളുടെ വഞ്ചന തുടര്‍ക്കഥ

ശുഐബ് മാലിക്ക്-സാനിയ മിര്‍സ
ചാരു അസോപ
അനുഷ-കരണ്‍ കുന്ദ്ര
നിഷ റാവല്‍-കരണ്‍ മെഹ്‌റ
റിഹാന്ന- റോക്കി
ആദം ലെവിന്‍- ബെഹതി പ്രിന്‍സ്ലൂ
ട്രാവിസ് സ്‌കോട്ട്-ജെന്നര്‍

മുംബൈ- ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ശുഐബ് മാലിക്കും വേര്‍പിരിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആയിശ ഉമറുമായുള്ള ശുഐബിന്റെ ബന്ധമാണ് സാനിയയെ കടുത്ത തീരുമാനത്തിലെത്തിച്ചതെന്നും പറയുന്നു. വഞ്ചനയെ കുറിച്ചുള്ള സൂചനകളാണ് സാനിയ നല്‍കുന്നത്.
സെലിബ്രിറ്റികളായ ദമ്പതികള്‍ പരസ്പരം വഞ്ചന ആരോപിക്കുന്നത് തുടര്‍ക്കഥയായി മാറുകയാണ്.
നടി ചാരു അസോപ ഭര്‍ത്താവ് രാജീവ് സെന്നിനെ വഞ്ചിച്ചുവെന്ന ആരോപണം മാധ്യമ തലക്കെട്ടുകള്‍ പിടിച്ചുപറ്റിയിരുന്നു. കരണ്‍ മെഹ്‌റയുമായി ചാരുവിന് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ആരോപണം.
ആറുവര്‍ഷം നീണ്ട പ്രണയത്തിനുശേഷമാണ് ടിവി ജോഡികളായ അനുഷ ഡണ്ടേക്കറും കരണ്‍ കുന്ദ്രയും വേര്‍പിരിഞ്ഞത്. കള്ളം പറഞ്ഞ് കരണ്‍ തന്നെ വഞ്ചിച്ചുവെന്നാണ് അനുഷ ആരോപിച്ചിരുന്നത്. എന്നാല്‍ കരണ്‍ ഇത് ശക്തമായി നിഷേധിച്ചു.
നിഷ റാവല്‍ ഭര്‍ത്താവ് കരണ്‍ മെഹ്‌റക്കെതിരെ ഗാര്‍ഹിക പീഡനവും വിവാഹേതര ബന്ധവുമാണ് ആരോപിച്ചത്. പിന്നീട് നിഷ തന്നെ വഞ്ചിച്ചുവെന്ന വാദവുമായി കരണ്‍ മെഹ്‌റയും രംഗത്തുവന്നു.
റിഹാന ഗര്‍ഭിണിയായിരിക്കെയാണ് റോക്കിയുമായി പിരിയുകയാണെന്നും വഞ്ചിക്കപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ദമ്പതികള്‍ ഇപ്പോഴും ബന്ധം തുടരുന്നു.
ആദം ലെവിനെയും ബെഹതി പ്രിന്‍സ്ലൂസും തമ്മിലുള്ള ബന്ധവും വഞ്ചന ആരോപണത്തില്‍ ആടിയുലഞ്ഞിരുന്നു. ബെഹതി മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോഴായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ ദമ്പതിമാര്‍ ഇപ്പോഴും നല്ല ബന്ധത്തില്‍തന്നെ മുന്നോട്ടു പോകുന്നു.
ട്രാവിസ് സ്‌കോട്ടും കൈലി ജെന്നറും വഞ്ചനയെ തുടര്‍ന്ന് വിവാദത്തിലായി. മ്യൂസിക് വീഡിയോ സെറ്റില്‍ വെച്ച് റോജിയന്‍ കറുമായി ട്രാവിസ് സ്‌കോട്ട് ബന്ധം ആരംഭിച്ചുവെന്നായിരുന്നു ആരോപണം. എല്ലാ രാത്രിയും സ്‌കോട്ട് ജെന്നറെ വഞ്ചിക്കുന്നുവെന്നാണ് റോജിയന്‍ കര്‍ പ്രതികരിച്ചിരുന്നത്.






 

 

 

Latest News