തിരുവനന്തപുരം- നവാഗതനായ റോയ് തോമസ് ഊരമന തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന താടി എന്ന സിനിമയില്‍ പ്രശസ്ത അഭിനേത്രി കെ. ആര്‍. വിജയ അതിഥി താരമായെത്തുന്നു. താടിയിലൊളിപ്പിച്ച പ്രണയത്തിന്റെ കഥ കോമഡിയിലൂടെയും സസ്‌പെന്‍സിലൂടെയും ഈ ചിത്രത്തില്‍ പറയുന്നു.
നിരവധി സിനമകളിലും ഷോര്‍ട്ട് ഫിലിമുകളിലും ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചവര്‍ അണിനിരക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മാത്തുക്കുട്ടി അച്ചായനായി ജോസ് വര്‍ഗീസ് താടിക്കാരന്‍ ആണ്. ടി. ടി. ഉഷ, ശിവജി ഗുരുവായൂര്‍, കോട്ടയം പുരുഷന്‍, അശോക് കുമാര്‍, രഞ്ജിത്ത് തുടങ്ങിയവരും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു.
ആര്‍. കെ. മാമല, വിജയകുമാര്‍ കൊട്ടാരത്തില്‍, വിനോദ് ഊരമന, ശ്രീപതി, സോമശേഖരന്‍, രഞ്ജിത്ത്, അശോക് കുമാര്‍, സുകു പ്ലാമൂട്, ബീന വര്‍ഗീസ്, സന്ധ്യ അരവിന്ദ്, അഞ്ജു ജഗന്‍, സ്വപ്ന, സൂര്യ പണിക്കര്‍, ഇന്ദു സാജു, വേണുജി ശ്രീനിലയം, പൗലോസ് എം. എസ്, ഹരീഷ് ആര്‍, മാവേലിക്കര ഷാജി കെ. പി. എ. സി, കൃഷ്ണ ബി. നായര്‍, ജോസ് പാല, സോമശേഖരന്‍, രവി മണീട്, അനില്‍ കൊല്ലം, പ്രകാശ് പള്ളിക്കല്‍, റെജി സി. യു, അനീഷ, സോമശേഖരന്‍, സലിം തൊടുപുഴ, രാധികാ രാഘവ് എന്നിവരാണ് മറ്റു താരങ്ങള്‍.
ലൈക്ക് വിഷന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വര്‍ഷ ഫിലിംസ് ചിത്രം നിര്‍മിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും സ്‌ക്രിപ്റ്റ് പൂജയും മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി നിര്‍വഹിച്ചു. സിനിമാ താരം കോട്ടയം പുരുഷന്‍, സീരിയല്‍ താരങ്ങളായ ആര്‍. കെ. മാമല, സന്ധ്യ അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാമറ: ശരത്കുമാര്‍ ശിവലി, ഗാനരചന: റോയ് തോമസ്, സംഗീതം: കെ. ടി. രാജന്‍, ആലാപനം: കെ. ജി. മാര്‍ക്കോസ്, മേക്കപ്പ്: അനൂപ് കെ. എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി എന്‍. ഒ, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: സിബി കെ. ജി, ബിജീഷ് ജോസഫ്, കലാസംവിധാനം: ഗംഗന്‍ തലവില്‍,
എഡിറ്റിംഗ്: ദീപു ഇടശ്ശേരി, പശ്ചാത്തല സംഗീതം: അനൂപ് വിയന്ന,
പ്രൊഡക്ഷന്‍ ഡിസൈനര്‍: ആര്‍. കെ. മാമല, ശ്രീജ പീറ്റര്‍, ഹരീഷ്, വിനോദ് ഊരമന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിജയകുമാര്‍ കൊട്ടാരത്തില്‍, പി. ആര്‍. ഒ: റഹിം പനവൂര്‍.