കൊച്ചി- ശ്രീനിവാസന്‍ ചിരി സിനിമാ ലൊക്കേഷനില്‍ തിരിച്ചെത്തിയതില്‍ അത്യാഹ്ലാദത്തോടെ നടി അന്‍സിബ ഹസ്സന്‍. 'കുറുക്കന്‍' സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടി അന്‍സിബ ഹസ്സന്‍. അസുഖകാലം കഴിഞ്ഞ് സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയ ശ്രീനിവാസനൊപ്പം സമയം ചെലവഴിക്കാനായി സന്തോഷത്തിലാണ് നടി. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ അന്‍സിബ ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചു.സുന്ദര നിമിഷങ്ങള്‍ എന്നാണ് അന്‍സിബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
സിനിമയുടെ ചിത്രീകരണം കൊച്ചിയിലാണ് പുരോഗമിക്കുന്നത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ്, അഞ്ജലി സത്യനാഥ്, അന്‍സിബ ഹസ്സന്‍, ബാലാജി ശര്‍മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.മനോജ് റാംസിങ്ങ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മഹാ സുബൈര്‍ വര്‍ണ്ണച്ചിത്രയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഹൃദയം സിനിമയുടെ നിര്‍മാതാവിന്റെ വിവാഹ ചടങ്ങിലും ശ്രീനിവാസന്‍ കുടുംബ സമേതം പങ്കെടുത്തിരുന്നു.