ഗൂഗിളിന്റെ ലോകോത്തര വിഡിയോ പ്രചാരണ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് കാണികളുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം. പ്രതിമാസം 180 കോടി ഉപഭോക്താക്കള്‍ വിഡിയോ കാണുന്നതിനായി യൂട്യൂബ് ഉപയോഗിക്കുന്നതായാണ് കണക്ക്. ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് വിഡിയോ ഷെയറിങ് വെബ്‌സൈറ്റ് ആരംഭിച്ചത് 2005 ഫെബ്രുവരിയിലാണ്.
തുടര്‍ന്ന് വളരെ പെട്ടെന്ന് വളര്‍ന്ന യൂട്യൂബ് യുവജനങ്ങളുടെയടക്കം പ്രീതി നേടാന്‍ സാധിച്ചു. ഓരോ മിനുട്ടിലും 400 മണിക്കൂറിന്റെ വിഡിയോകള്‍ ഉപഭോക്താക്കാള്‍ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകള്‍ക്ക് മാനദണ്ഡമനുസരിച്ച് പണവും നല്‍കാന്‍ തുടങ്ങിയതോടെ പലരും ഇതൊരു വരുമാന മാര്‍ഗമായി സ്വീകരിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി നിരവധി യൂട്യൂബ് ചാനലുകളും അവതരിക്കുകയുണ്ടായി.