ഇന്ത്യയുടെ സ്വന്തം വാണിജ്യ സൈറ്റായ ഫ്‌ളിപ്പ്കാർട്ടിന്റെ നിയന്ത്രണം അമേരിക്കന്‍ ബിസിനസ് ഭീമന്‍ വോള്‍മാര്‍ട്ട് ഏറ്റെടുക്കാനൊരുങ്ങുന്നു. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് സൂചന. ലോകത്തെ ഏറ്റവും വലിയ റീടെയില്‍ വില്‍പ്പനക്കാരായ വോള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാർട്ടിനായി പണം മുടക്കുന്നതിനു മുന്നോടിയായി മുന്നോട്ടു വെച്ചിരിക്കുന്ന നിബന്ധനകളില്‍ ഒന്ന് ഫ്‌ളിപ്പ്കാർട്ടിന്റെ സ്ഥാപകരായ ബിന്നി ബന്‍സാല്‍, സച്ചിന്‍ ബന്‍സാല്‍ എന്നീ രണ്ടു പേരില്‍ ഒരാളെ മതി എന്നാണത്രേ.ഫ്‌ളിപ്പ്കാർട്ടിന്റെ 75 ശതമാനം ഓഹരികളാണ് വോള്‍മാര്‍ട്ട് വാങ്ങുക. ഗൂഗിളിന്റെ ഉടമസ്ഥ കമ്പനിയായ ആല്‍ഫബൈറ്റും വോള്‍മാര്‍ട്ടിനെ ഈ ഇടപാടിനായി പിന്തുണയ്ക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ കമ്പനിയ്ക്കായി അമേരിക്കന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഡീലുകളില്‍ ഒന്നാകും ഇതെന്നാണ് കരുതുന്നത്.
ഫ്‌ളിപ്പ്കാർട്ടില്‍ 23.6 ശതമാനം ഓഹരിയുള്ള സോഫ്റ്റ്ബാങ്കും തങ്ങളുടെ കൈവശമുള്ള ഓഹരി വില്‍ക്കാന്‍ സന്നദ്ധരായിരുന്നു. 1500 കോടി രൂപയ്ക്കാണ് 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കുന്നതെന്നാണ് പ്രാഥമിക വിവരം. വോള്‍മാര്‍ട്ട് ഏറ്റെടുക്കുകയാണെങ്കില്‍ പുതിയ ബോര്‍ഡില്‍ ബിന്നി ബന്‍സാലും കൃഷ്ണമൂര്‍ത്തിയും ഇടം പിടിച്ചേക്കുമെന്നാണ് സൂചന