മുംബൈ- ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി.
സൗത്ത് മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയതായി ആലിയ ഭട്ട് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
രാവിലെ ഏഴരയെടെ ആയിരുന്നു പ്രസവമെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ പതിവായി രാവിലെ 11നും 12നും ഇടയില്‍ ആശുപത്രിയില്‍ വരാറുണ്ടെന്നും ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏപ്രിലിലാണ് രണ്‍ബീറും ആലിയയും വിവാഹിതരായത്. ഗര്‍ഭിണിയാണെന്ന് ജൂണിലാണ് ആലിയ വെളിപ്പെടുത്തിയിരുന്നത്.