ലാഹോർ-പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് വെടിയേറ്റു. ഇംറാൻ ഖാനൊപ്പം സഞ്ചരിക്കുകയായിരുന്ന നിരവധി പേർക്കും വെടിയേറ്റിട്ടുണ്ട്. ഒരാൾക്ക് കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സ്വയം പ്രവർത്തിക്കുന്ന തോക്കുപയോഗിച്ച് അജ്ഞാതൻ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇംറാൻ ഖാന് കാലിനാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
പാക് തലസ്ഥാനമായ ഇസ്്‌ലാമാബാദിൽനിന്ന് ഇരുന്നൂറ് കിലോമീറ്റർ അകലെയുള്ള വസീറാബാദിലാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംറാൻ ഖാന്റെ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഇംറാൻ ഖാന് പുറമെ പാർട്ടി പ്രവർത്തകൻ ഫൈസൽ ജവാദിനും വെടിയേറ്റു. ഇംറാൻ ഖാന്റെ കാലിലാണ് വെടിയേറ്റത്. ആക്രമണത്തെ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് ചൗധരി അപലപിച്ചു. ഉടൻ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.