മുംബൈ- ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'പത്താന്‍' ടീസര്‍ എത്തി. ഷാരൂഖ് ഖാന്റെ സ്‌ക്രീന്‍ പ്രസന്‍സും അതി ഗംഭീര ആക്ഷന്‍ രംഗങ്ങളുമാണ് ടീസറില്‍ ശ്രദ്ധേയമാകുന്നത്. ജോണ്‍ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തില്‍ ഷാരൂഖിനൊപ്പം പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'വാറി'നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണന്ന സവിശേഷത കൂടിയുണ്ട്. യാഷ് രാജ് ഫിലിംസ് ആണ് നിര്‍മാണം. ജനുവരി 25ന് റിലീസ് ചെയ്യും.
നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖ് ചിത്രമെന്ന നിലയില്‍ ഫാന്‍സ് വലിയ ആവേശത്തിലാണ്.