ന്യൂദല്‍ഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മേയ് 28ന് പ്രഖ്യപിച്ചേക്കും. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് ചോദ്യപ്പേറും പത്താംക്ലാസ് കണക്കു പരീക്ഷയുടെ ചോദ്യപ്പേപ്പറും ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ടു പരീക്ഷകള്‍ റദ്ദാക്കി വീണ്ടും നടത്തിയിരുന്നു. തുടര്‍ന്ന് പരീക്ഷാ ഫലം വൈകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മേയ് 28ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ നാലിനും ഇടയില്‍ നടന്ന പത്താംക്ലാസ് പരീക്ഷയുടെ ഫലവും വൈകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പരീക്ഷഫലങ്ങള്‍ വൈകില്ലെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കുന്നത്.
സി.ബി.എസ്.ഇ ഔദ്യോഗിക വെബ്സൈറ്റുകളായ രയലെ.ിശര.ശി, രയലെൃലൗെഹെേ.ിശര.ശി എന്നിവയില്‍ പരീക്ഷാ ഫലങ്ങള്‍ ലഭ്യമാകും. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനു പിന്നാലെ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകള്‍ സി.ബി.എസ്.ഇ റദ്ദാക്കുകയും പിന്നീട് ഇക്കണോമിക്സ് പുനപരീക്ഷ ഏപ്രില്‍ 25 ന് നടത്തുകയും ചെയ്തിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് പത്താം ക്ലാസ് പുനപരീക്ഷ സിബിഎസ്ഇ വേണ്ടെന്നു വെച്ചു. സി.ബി.എസ്.ഇയുടെ ചരിത്രത്തില്‍ തന്നെ നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു ചോദ്യപേപ്പര്‍ ചോര്‍ച്ച. അവസാന പരീക്ഷ കഴിഞ്ഞ അവധി ദിവസങ്ങളിലേക്ക് കടക്കാനിരുന്ന വിദ്യാര്‍ഥികള്‍ക്ക് ശരിക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു സംഭവം. പിന്നീട് പരീക്ഷകള്‍ മുഴുവന്‍ മാറ്റി നടത്തണമെന്നും എല്ലാം ചോദ്യപേപ്പറുകളും ചോര്‍ന്നിട്ടുണ്ടാകുമെന്നും ആരോപിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും രാജവ്യാപകമായി പ്രതിഷേധം നടത്തി. എന്നാല്‍ ഒരു വിഷയത്തിന്റെ ചോദ്യപേപ്പര്‍ മാത്രമേ ചോര്ന്നിട്ടുള്ളൂവെന്നും എല്ലാവിഷയത്തിലും പുനപരീക്ഷ നടത്തേണ്ടതില്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് അധ്യാപകരേയും ദല്‍ഹിയിലെ ഒരു കോച്ചിംഗ് സെന്റര്‍ ഉടമയേയും ഒമ്പതു വിദ്യാര്‍ഥികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.