ചെന്നൈ-തെന്നിന്ത്യന്‍ നായിക ഹന്‍സിക മോട്വാനിയുടെ വിവാഹമാണ് വരുന്ന ഡിസംബര്‍ നാലിന്. തന്റെ ബിസിനസ് പങ്കാളിയെയാണ് താരം വിവാഹം ചെയ്യാന്‍ പോവുന്നത്. തന്റെ ദീര്‍ഘകാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈല്‍ കതൂരിയയാണ് ഹന്‍സികയുടെ വരന്‍. വിവാഹവേദിയാകുന്നത് ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ്. തികച്ചും രാജകീയമായാണ് ഹന്‍സികയുടെ വിവാഹം നടക്കുക. സൊഹൈല്‍ കതൂരിയയും ഹന്‍സികയും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്നുണ്ട്. ഡിസംബര്‍ 2 മുതല്‍ 4 വരെ ഇരുവരുടെയും കുടുംബങ്ങളും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍ ജയ്പൂരില്‍ നടക്കും. കൊട്ടാരത്തില്‍ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ജൂലൈയില്‍ ഹന്‍സിക 50ാമത് സിനിമയായ 'മഹാ'യുടെ റിലീസ് ചെയ്തിരുന്നു.ബാലതാരമായി ഹിന്ദിയില്‍ എത്തിയ താരമാണ് ഹന്‍സിക . അല്ലു അര്‍ജുന്റെ കൂടെ ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് ഹന്‍സിക സിനിമ രംഗത്ത് സജീവമായത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹന്‍സിക സജീവമായി മാറുകയായിരുന്നു.