ന്യൂയോര്‍ക്ക്- ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ ഭീമനായ ട്വിറ്റര്‍ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. 44 ബില്യണ്‍ യു.എസ് ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. പക്ഷിയെ മോചിപ്പിച്ചു എന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മസ്‌കിന്റെ ട്വീറ്റ്.
സി.ഇ.ഒ പരാഗ് അഗ്രവാള്‍ ലീഗല്‍ എക്‌സിക്യുട്ടീവ് വിജയ് ഗഡ്ഡെ എന്നിവരടക്കം നാല് ഉന്നത ഉദ്യോഗസ്ഥരെ ട്വിറ്ററില്‍നിന്ന് മസ്‌ക് പുറത്താക്കി.