ചെന്നൈ-പുതിയ വീടിന് കണ്ണു തട്ടാതിരിക്കാന്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ക്കിടെ ഒരാള്‍ക്ക് ദാരുണാന്ത്യം. ഗൃഹപ്രവേശനത്തിന് മുന്‍പായി ഐശ്വര്യത്തിന് പൂവന്‍കോഴിയെ ബലി നല്കാന് പോയതായിരുന്നു ചെന്നൈ പല്ലാവരത്തെ രാജേന്ദ്രന് എന്ന എഴുപതുകാരന്. ഇരുപതടി താഴ്ചയുള്ള കുഴിയില്‍ വീണാണ് ദാരുണാന്ത്യം. പല്ലാവരത്തിനടുത്തുള്ള പൊഴിച്ചാലൂരില് ലോകേഷ് എന്നയാള്‍ അടുത്തിടെ നിര്‍മ്മിച്ച മൂന്ന് നിലയുള്ള വീട്ടിലാണ് ഇയാള്‍ കോഴിയുമായി എത്തിയത്. ലോകേഷാണ് രാജേന്ദ്രനോട് കോഴിയ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ വീട്ടില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലാണ് രാജേന്ദ്രന് കാല് വഴുതി വീണത്. സ്ഥലത്തെത്തിയ ലോകേഷിന് കുഴിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജേന്ദ്രനെയാണ് കാണാനായത്. ഇയാളുടെ തൊട്ടടുത്തായി കൊല്ലാന്‍ കൊണ്ടുവന്ന കോഴി നില്ക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.