Sorry, you need to enable JavaScript to visit this website.

എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ രണ്ടുമാസമായി ഖത്തറില്‍ തടവിലെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി-ഇന്ത്യന്‍ നാവികസേനയില്‍നിന്നു വിരമിച്ച എട്ട് മുന്‍ ഉദ്യോഗസ്ഥരെ ഖത്തറില്‍ തടവിലാക്കിയിരിക്കയാണെന്ന് റിപ്പോര്‍ട്ട്. ഖത്തരി അമീറി നേവിക്ക് പരിശീലനവും മറ്റു സേവനങ്ങളും നല്‍കുന്ന ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്യുന്നവരാണ് ഇവരെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവിലാക്കാനുള്ള കാരണവും അറിവായിട്ടില്ല. ഇവരുടെ മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മീതു ഭാര്‍ഗവ എന്ന സ്ത്രീ ട്വിറ്ററിലൂടെ ഉന്നയിച്ച ആവശ്യമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.
പ്രവാസി ഭാരതീയ സമ്മാനം നേടിയ കാമന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയും ഖത്തറില്‍ തടങ്കലിലായവരില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News