Sorry, you need to enable JavaScript to visit this website.

ഋഷി സുനകിനെ അഭിനന്ദനമറിയിച്ച് മോഡി

ന്യൂദല്‍ഹി- പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ഫോണില്‍ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഋഷി സുനകുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തെ അഭിനന്ദിച്ചു. നമ്മുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രധാന്യവും സംഭാഷണത്തിനിടയില്‍ ചര്‍ച്ച ചെയ്തതായി മോഡ് പറഞ്ഞു.
പുതിയ ദൗത്യം ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് ഋഷി സുനക്  ട്വീറ്റ് ചെയ്തു. ബ്രിട്ടനും ഇന്ത്യയും ഒരുപാടു കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്. വരും മാസങ്ങളിലും വര്‍ഷങ്ങളിലും നമ്മുടെ സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നിവ ആഴത്തിലുള്ളതാകുമ്പോള്‍ ഇതിലൂടെ നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ക്ക് എന്ത് നേടാനാകും എന്നതില്‍ ഞാന്‍ ആവേശത്തിലാണ്- സുനക് ട്വിറ്ററില്‍ കുറിച്ചു.

 

Latest News