Sorry, you need to enable JavaScript to visit this website.

ലിപ് ലോക്ക് സീന്‍ അഭിനയിക്കുകയെന്നത്  അത്ര സുഖമുള്ള ഫീല്‍ ഒന്നുമല്ല-സ്വാസിക

പാലക്കാട്- സിനിമയിലെ ലിപ് ലോക്ക് രംഗം പലരും വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി സ്വാസിക. ഒരുപാട് ആളുകളുടെ മുന്നില്‍ വച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യണ്ടതിനാല്‍ അത് എളുപ്പമല്ലെന്നാണ്  സ്വാസിക പറയുന്നത്.
ഓണ്‍ സ്‌ക്രീന്‍ ലിപ് ലോക്ക് സീന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല, ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക. കാരണം ഒരുപാട് ആളുകളുടെ മുന്നില്‍ വെച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ നല്ല ചമ്മലുണ്ടാകും.
അത്രക്ക് തൊലിക്കട്ടിയുള്ള ആളുകള്‍ അല്ലല്ലോ നമ്മള്‍. പത്തിരുപത് ആളുകളെ മുന്നില്‍ വെച്ച് അത് ചെയ്യുകയും വേണം അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. ലൈറ്റ് ക്യാച്ച് ചെയ്യണം, ക്യാമറയുടെ ആങ്കിള്‍ നോക്കി പറയണം തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടാണ് ആ സീന്‍ ചെയ്യേണ്ടി വരുന്നത്.
അതുകൊണ്ട് ഒരിക്കലും ഈസിയായിട്ടുള്ള കാര്യമല്ല എന്നാണ് സ്വാസിക പറയുന്നത്. പുതിയ സിനിമയായ 'ചതുര'ത്തിന് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെ കുറിച്ചും സ്വാസിക സംസാരിക്കുന്നുണ്ട്. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് വച്ചാല്‍ അതിന് അര്‍ത്ഥം ബ്ലൂ ഫിലിം എന്നല്ല. അങ്ങിനെയൊരു തെറ്റിദ്ദാരണ വെച്ചു പുലര്‍ത്തുന്നവരാണ് മലയാളികള്‍ ഏറെയും.  പ്രായപാര്‍ത്തിയായ ആണിനും പെണ്ണിനും കാണാനുള്ള സിനിമയാണ്. അല്ലാതെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് കരുതി ആണുങ്ങള്‍ മാത്രം കാണേണ്ട സിനിമകളല്ല അതൊന്നും. കുഞ്ഞുങ്ങളെയും കൂട്ടി കാണാന്‍ പോയാല്‍ അവര്‍ക്ക് കഥ എന്താണെന്ന് മനസിലാകില്ലെന്നും സ്വാസിക പറഞ്ഞു. എ. യു സര്‍ട്ടിഫിക്കറ്റുകളുടെ വ്യത്യാസം പോലും തിരിച്ചറിയാത്തവരെ പറ്റി എന്ത് പറയാനെന്നും താരം ചോദിച്ചു. 

Latest News