താനെ- മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സുഹൃത്ത് 32 കാരന്റെ കഴുത്തറുത്ത് കൊന്നു. മഹാരാഷ്ട്രയിലെ താനെ സിറ്റിയിലാണ് സംഭവം. കൗസ സ്വദേശി ഫൈസാന്‍ ഇഖ്ബാല്‍ മേമനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സുഹൃത്ത് പുറത്തേക്ക് വിളിച്ച് കൂടെ കൊണ്ടുപോകുകയായിരുന്നു. രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താത്ത യുവാവിന്റെ തലയില്ലാത്ത മൃതദേഹമാണ് അടുത്ത ദിവസം ലഭിച്ചത്.
യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടയാളുള്ള സുഹൃത്തിനേയും മറ്റു ചിലരേയും പ്രതികളാക്കി പോലീസ് കേസെടുത്തു. ആരേയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.