കോപന്‍ഹേഗന്‍- നെബേല്‍ സമ്മാനം നല്‍കുന്ന സ്വീഡിഷ് അക്കാദമി നേതൃത്വത്തിനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സാഹിത്യ നൊബേല്‍ നല്‍കുന്നില്ലെന്ന് അക്കദമി അറിയിച്ചു. ലൈംഗികാപവാദങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ നൊബേല്‍ പുരസ്‌ക്കാരത്തെ ദോഷകരമായി ബാധിച്ചു. ഇതു ഗൗരവത്തിലെടുത്തും പുരസ്‌ക്കാരത്തിന്റെ സല്‍പ്പേര് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് 2018-ല്‍ സാഹിത്യ നൊബേല്‍ വേണ്ടെന്ന് വച്ചതെന്ന് അക്കാദമി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 2018-ലെ പുരസ്‌ക്കാരം 2019-ല്‍ വിതരണം നല്‍കുമെന്നും അക്കാദമി അറിയിച്ചു.
ഈയിടെ ഉയര്‍ന്നു വന്ന ലൈംഗികാപവാദങ്ങളും സാമ്പത്തിക തിരിമറി ആരോപണങ്ങളും സ്വീഡിഷ് അക്കാദമിയിലുള്ള പൊതുജന വിശ്വാസത്തില്‍ ഇടിവുണ്ടാക്കിയതായും അക്കാദമി വിലയിരുത്തി.