കൊച്ചി- ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം 'നല്ല സമയം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവംബര്‍ റിലീസ് ആയെത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് നവാഗതനായ കലന്തൂര്‍ ആണ്. നായകനായ ഇര്‍ഷാദിനും വിജീഷിനും (നൂലുണ്ട) കൂടെ അഞ്ച് പുതുമുഖ നായികമാരും പോസ്റ്ററില്‍ എത്തുന്നുണ്ട്.
പോസ്റ്റര്‍ ടാഗ്‌ലൈനില്‍ പറഞ്ഞ പോലെ ഒരു കംപ്ലീറ്റ് ഫണ്‍ സ്റ്റോണര്‍ തന്നെ ആയിരിക്കും നല്ല സമയമെന്ന് കളര്‍ഫുള്‍ ആയ ഡിസൈനില്‍ ഒരുക്കിയ ഫസ്റ്റ് ലുക്ക് ഉറപ്പ് തരുന്നുണ്ട്.
ഇര്‍ഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്‌ലമിയ്യ എന്നീ പുതുമുഖങ്ങള്‍ ആണ് നായിക വേഷങ്ങളില്‍ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ അടക്കമുള്ള താരങ്ങള്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ എത്തുന്നു.
നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാര്‍ഥ് ആണ്. ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ് നല്ല സമയത്തിന്റെ തിരക്കഥയും സംഗീതവും ചെയ്തിരിക്കുന്നത്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.