Sorry, you need to enable JavaScript to visit this website.

ജോലി നഷ്ടപ്പെട്ട യുവതി ഭക്ഷണ മഹിമ  പറഞ്ഞ് നേടുന്നത് 88000 ഡോളര്‍ 

ലോസ് ഏഞ്ചല്‍സ്- അനന്തമായ അവസരങ്ങളുടേതാണ് ഈ ലോകം. അല്‍പം പോസിറ്റീവായി കാര്യങ്ങളെ കാണണമെന്ന് മാത്രം. മലയാളിയ്ക്കും  ഫുഡ് വ്‌ളോഗിംഗ് ഇപ്പോള്‍ സുപരിചിതമാണ്. വ്‌ളോഗര്‍മാരെ വിളിച്ച് ചോദിച്ച് ആലപ്പുഴയിലേയും ഇടപ്പള്ളിയിലേയും നല്ല ഹോട്ടലുകളെ കുറിച്ച് തെരക്കി പോകുന്നവരുണ്ട്. ഇന്‍സ്റ്റ റീലുകളില്‍ ഭൂരിപക്ഷവും മലപ്പുറത്തെ ബീഫ് ഉലത്തിയതിന്റേയും തലശ്ശേരി ബിരിയാണിയുടേയും കഥ പറയുന്നു. ഫുഡ് വ്‌ളോഗിംഗ് അത്ര മോശം കാര്യമൊന്നുമല്ല. 
ജാന്നീസ് ടോറസ് എന്ന ടെക്കിയ്ക്ക് 2013ല്‍ അപ്രതീക്ഷിതമായി ജോലി നഷ്ടമായി, അതേസമയം,  ഇന്ന് ഈ യുവതിയുടെ വരുമാനം പ്രതിവര്‍ഷം 88,000 ഡോളറാണ്  ഫുഡ് ബ്ലോഗിലൂടെയാണ് ജാന്നീസ് ഈ പണം സമ്പാദിക്കുന്നത്. യുവതി മുന്‍പ് ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ഒരു ഹോബിയായി ചാനല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ജോലി നഷ്ടമായതിന് ശേഷമാണ് ഇതൊരു വരുമാന മാര്‍ഗമാക്കാമെന്ന തിരിച്ചറിവിലേക്ക് യുവതി എത്തിയത്. ഒരു സിഎന്‍ബിസി ചാനലിനോടാണ് ജാന്നീസ് വിജയ ഗാഥ വെളിപ്പെടുത്തിയത് 
തളരാതെ ഭക്ഷണ ബ്ലോഗ് പോസ്റ്റിംഗ് നടത്തിയ ജാന്നീസ് ടോറസിന് 2015ലാണ് ആദ്യ വരുമാനം ലഭിക്കുന്നത്. ഈ സമയത്ത് പ്രതിമാസം 15,000 വായനക്കാരാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെയും പുതിയ ആരാധകരെ ജാന്നീസ് സൃഷ്ടിച്ചു. ഡിസ്പ്ലേ പരസ്യങ്ങളിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ബ്ലോഗ്, പോഡ്കാസ്റ്റ് പരസ്യങ്ങള്‍, അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്, സ്പീക്കിംഗ് എന്‍ഗേജ്മെന്റുകള്‍, ഡിജിറ്റല്‍ കോഴ്‌സ് ഡൗണ്‍ലോഡുകള്‍, ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത്
ഒരു ജോലി ചെയ്യുന്നതിനൊപ്പം സൈഡായി മറ്റൊരു വരുമാന മാര്‍ഗം കൂടി തുറന്നിടേണ്ട ആവശ്യകതയാണ് ജാന്നീസ് ടോറസ് ഓര്‍മ്മിപ്പിക്കുന്നത്. തൊഴിലുടമയുടെ അറിവില്ലാതെ ഇത്തരത്തില്‍ ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. അഡീഷണല്‍ വരുമാനത്തിനുള്ള സ്രോതസ്സ് ഉറപ്പിക്കുക പ്രധാനമാണെന്ന് ജാന്നീസ് ഇന്‍സ്റ്റയിലിട്ട പോസ്റ്റിലും വ്യക്തമാക്കുന്നുണ്ട്. 
 

Latest News