അമിതമായ രക്തസമ്മര്‍ദ്ദം ഹൃദയാരോഗ്യത്തിനു തന്നെ കടുത്ത ഭീഷണിയാണ്. നിരന്തരമായി മരുന്നുകള്‍ കഴിച്ചും. പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചും പരാജയപ്പെട്ടിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ബി.പിയെ പിടിച്ചു കെട്ടാന്‍ രിചികരവും ആരോഗ്യ ദായകവുമായ ഒരു മാര്‍ഗമാണ് നേന്ത്രപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയെന്നത്. ആരോഗ്യ ഗുണങ്ങളുടെ അമൂല്യ കലവറയാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്ത സമ്മര്‍ദ്ദത്തെ ക്രമപ്പെടുത്തുന്നത്.
രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാന്‍ പൊട്ടാസ്യത്തെക്കാള്‍ നല്ല ഒരു പോഷകമില്ല.
ശരീരത്തിലേക്ക് അമിതമായി ഉപ്പ് പ്രവേശിക്കുമ്പോള്‍ രക്തത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ധിക്കുന്നു. ഇത് ശരീരത്തില്‍ നിന്നും പുറം തള്ളാന്‍ കിഡ്‌നിക്ക് സമ്മര്‍ദ്ദമേറുന്നതാണ് രക്ത സമ്മര്‍ദ്ദത്തിനിടയാക്കുന്നത്.
പൊട്ടാസ്യം ശരീരത്തിലേക്കു വരുന്ന ഉപ്പിന്റെഅളവ് ക്രമീകരിച്ച് കിഡ്‌നിയുടെ അമിത സമ്മര്‍ദ്ദത്തെ ഒഴിവാക്കുന്നു. ഇത് രക്ത സമ്മര്‍ദ്ദം ക്രമപ്പെടുത്തുന്നു. വൈറ്റമിന്‍ സി, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീവയും നേന്ത്രപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.