വാഷിംഗ്ണ്‍- പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ച കംപ്യൂട്ടര്‍ സംവിധാനത്തില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാ ഉപയോക്താക്കളോടും പാസ്‌വേര്‍ഡ് മാറ്റാന്‍ ട്വിറ്റര്‍ അഭ്യര്‍ഥിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സ്വന്തം ബ്ലോഗിനു പുറമെ, ട്വീറ്റുകളിലൂടെയും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതി പരന്നു. 330 ദശലക്ഷം ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്.
പാസ്‌വേര്‍ഡുകള്‍ ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. എങ്കിലും പാസ്വേര്‍ഡ് മാറ്റാന്‍ നിര്‍ദേശിക്കുകയാണ്. പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങിലാണ് തകരാറുണ്ടായത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാസ് വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ തങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിച്ചത്. പാസ് വേര്‍ഡ് അടിക്കുമ്പോള്‍ അത് മറച്ച് വെക്കുന്ന ടെക്‌നിക്കാണ് ഹാഷിങ്.