മുംബൈ-നടന്‍ അമിതാഭ് ബച്ചന് കാലിന് പരിക്കേറ്റു. ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ സെറ്റില്‍ വച്ചാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ലോഹക്കഷണം കൊണ്ട് ഇടത് കാലില്‍ ഞരമ്പ് മുറിഞ്ഞ് ധാരാളം രക്തം പോയെന്നാണ് വിവരം. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കോന്‍ ബനേഗാ ക്രോര്‍പതിയുടെ ചിത്രീകരണത്തിനിടെ ലോഹകഷ്ണം കൊണ്ട് കാലിലെ ഞരമ്പിന് മുറിഞ്ഞു. ചോര വരാന്‍ തുടങ്ങി. ഉടന്‍ തന്നെ ഡോക്ടറുടെ സഹായത്തോടെ മുറിവ് തുന്നികെട്ടി, താരം പറഞ്ഞു. സ്റ്റിച്ചിടേണ്ടി വന്നതിനാല്‍ കാലിന് അധികം ആയാസം കൊടുക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ട്രെഡ്മില്ലിലൂടെ പോലും നടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഊന്‍ചായി നവംബര്‍ 11 ന് തിയറ്ററുകളിലെത്തും. അനുപം ഖേര്‍, നീന ഗുപ്ത, പരിനീതി ചോപ്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.