Sorry, you need to enable JavaScript to visit this website.

കരുത്തുള്ളവളാണ് നീ... കുമാരി.. പ്രതീക്ഷ വാനോളമുയര്‍ത്തി 'കുമാരി' ട്രെയ്‌ലര്‍

മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന് കഥ പറയുന്ന ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷക പ്രീതി നേടുന്ന ചിത്രങ്ങളായി മാറാറുണ്ട്. അത്തരത്തില്‍ മലയാളിത്തമുള്ള ഒരു ചിത്രം കൂടി കാഴ്ച്ചക്കാര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. നിര്‍മ്മല്‍ സഹദേവ് ഒരുക്കുന്ന 'കുമാരി'.
 ഇപ്പോള്‍ തീയറ്ററില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുന്ന 'കാന്താര' 'തുമ്പട്' എന്നി ചിത്രങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷക സമൂഹത്തിന് അതെ രീതിയില്‍ തന്നെ ആസ്വദിക്കാന്‍ വ്യത്യസ്തമായ ഒരു കഥയാണ് നിര്‍മ്മല്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൂടിയെന്നതും വ്യക്തം.
'കുമാരി' ഒക്ടോബര്‍ 28നു പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഐശ്വര്യ ലക്ഷ്മി എന്ന അഭിനേത്രിയുടെ താരമൂല്യം ഒന്നുകൂടി ഉയരുകയാണ്. അന്യഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് സിനിമകളുടെ ഭാഗമായി ഇപ്പോള്‍ തന്നെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.
'രണം' എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷക പ്രീതി നേടിയ സംവിധായകന്‍ തന്റെ രണ്ടാമത്തെ ചിത്രവും വ്യത്യസ്തമായി ഒരുക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ പ്രതീക്ഷ വാനോളമാണ്. 'കുമാരി' എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകള്‍ അത്തരത്തിലുള്ള സൂചനയാണ് ഇതു വരെ നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് സംവിധാനമികവ് തന്നെയാകും. ജേക്ക്‌സ് ബിജോയ് ഒരുക്കുന്ന പശ്ചാത്തല സംഗീതവും കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന കലാ സംവിധാനമികവും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കായി ഒരുക്കിയ വസ്ത്രങ്ങളും അവരുടെ രൂപഭാവങ്ങള്‍ക്ക് പെര്‍ഫഷന്‍ നല്‍കുന്ന ചമയവും അതെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയ ഛായാഗ്രാഹണമികവും ഒപ്പം കെട്ടൊറുപ്പുള്ള തിരക്കഥയുടെ പിന്‍ബലവും ചേരുമ്പോള്‍ പ്രേക്ഷകര്‍ തീയറ്റര്‍ വിജയമാക്കി മാറ്റും കുമാരിയെ എന്നുറപ്പിക്കാം.

കാഞ്ഞിരങ്ങാടെന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഷൈന്‍ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ് ,ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ 'കുമാരിയെ അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, മേക്ക്അപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്‌റ്റെഫി സേവിയര്‍, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി എഫ് എക്‌സ് സനന്ത് ടി ജി, വിശാല്‍ ടോം ഫിലിപ്പ്, സ്റ്റണ്ട്‌സ് ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ് അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് മീഡിയ, സ്റ്റില്‍സ് സഹല്‍ ഹമീദ്, ഡിസൈന്‍ ഓള്‍ഡ് മംഗ്‌സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്,ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍.

 

Latest News